കോവിഡിന് പിന്നാലെ ന്യൂമോണിയയും പിടിപെട്ടതോടെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പാലത്തിലായിരുന്നു മലയാളത്തിലെ പ്രശസ്ത നടനും നിര്‍മ്മാതാവും കൂടിയായ മണിയന്‍പിള്ള രാജു.കോവിഡിനെതിരെ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കിലും ഫെബ്രുവരി 26നു കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗില്‍ പങ്കെടുക്കാന്‍ പോയതിനുശേഷമാണ് രോഗം ബാധിച്ചത്.അന്നൊപ്പം ഉണ്ടായിരുന്ന കെ.ബി ഗണേഷ് കുമാറിന് പിറ്റേ ദിവസം തന്നെ കോവിഡ് സ്ഥിരികരിച്ചിരുന്നു .രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .എന്നാല്‍ ന്യുമോണിയ ബാധിച്ചതോടെ താരത്തിന്റെ ശബ്ദം നഷ്ടപെടുന്ന അവസ്ഥയിലായിരുന്നു.എന്നാല്‍ രോഗം മാറുന്നതോടെ ശബ്ദം തിരികെ ലഭിക്കുമെന്നും പേടിക്കാനില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.മാര്‍ച്ച്‌ 25ന് തിരിച്ചെത്തിയെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ 70 ശതമാനവും ശരിയായെങ്കിലും വീട്ടില്‍ വിശ്രമത്തിലാണ് താരം.