കെടി ജലീല്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്.

‘രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യം അതുപരിശോധിക്കട്ടെ, അതിനുശേഷം മാത്രമേ എനിക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാനാവൂ.’ എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.

തനിക്കെതിരെയുള്ള ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിധിക്കെതിരേ റിട്ട് ഹര്‍ജിയും നല്‍കിയിരുന്നു. വിധി നിയമപരമല്ലെന്നാണ് ജലീലിന്റെ നിലപാട്.