ബം​ഗ​ളൂ​രു: നാ​ല് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തി​ന് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ബി​നീ​ഷ് കോ​ടി​യേ​രി​യെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് കൂ​ടി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ബം​ഗ​ളൂ​രു സി​റ്റി സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ബി​നീ​ഷി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല​യ​ച്ച​ത്.

ബി​നീ​ഷ് ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്നു​മു​ള്ള ഇ​ഡി​യു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. അ​നാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ടു ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ന് വി​നി​യോ​ഗി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​തി​നാ​ല്‍ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് ഇ​ഡി അ​ഭ്യ​ര്‍​ഥി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ബി​നീ​ഷ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ന​ടു​വി​ന് വേ​ദ​ന​യു​ണ്ടെ​ന്നും 10 ത​വ​ണ ഛര്‍​ദി​ച്ചെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞെ​ങ്കി​ലും കോ​ട​തി ക​സ്റ്റ​ഡി​യി​ല്‍ വി​ടു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​ല്ല.