തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം ഉള്ളതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാസ് വാക്സിനേഷന് തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുന്നു. പല മേഖലകളിലും രണ്ട് ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വാക്സിന് തീരെ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇല്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയക്കാന്‍.കൂടുതല്‍ വാക്സിന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. പൊങ്കാല നടത്തിയതുപോലെ പ്രതീകാത്മകമായി നടത്താനാകുമോയെന്ന് ആലോചിക്കണം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.