കുവൈറ്റ് സിറ്റി: കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാര്‍, ഇമാമുകള്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം മൊബൈല്‍ യൂണിറ്റ് സര്‍വീസുകള്‍ ആരംഭിച്ചു.

കൊവിഡ് വ്യാപനം കുറയ്ക്കാന്‍ വാക്‌സിനേഷന്റെ തോത് വര്‍ധിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ ഏഴര ലക്ഷത്തോളം പേര്‍ക്ക് രാജ്യത്ത് വാക്‌സിന്‍ നല്‍കിയതായും കൂടുതല്‍ വാക്‌സിന്‍ എത്തുന്നതോടെ ഏപ്രില്‍, മേയ് മാസങ്ങളില്‍ വാക്‌സിനേഷന്‍ നിരക്ക് വര്‍ധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി