ഐപിഎലില്‍ ഡല്‍ഹിയുടെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍ ആണ് കളിയിലെ താരമായി മാറിയത്. 54 പന്തില്‍ 85 റണ്‍സ് നേടിയ താരത്തിന്റെ ബാറ്റിംഗ് എളുപ്പമാക്കിയത് പൃഥ്വി ഷായുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആണെന്നാണ് ധവാന്‍ പറഞ്ഞത്. 10 ഫോറും 2 സിക്സും ധവാന്‍ നേടിയപ്പോള്‍ 72 റണ്‍സാണ് 38 പന്തില്‍ നിന്ന് പൃഥ്വി നേടിയത്.

മോയിന്‍ അലി പൃഥ്വിയെ പുറത്താക്കുവാന്‍ നേടിയ ക്യാച്ചാണ് തനിക്ക് മത്സരത്തില്‍ ഇഷ്ടപ്പെട്ട നിമിഷമെന്നും ഇന്നത്തെ തന്റെ ബാറ്റിംഗ് താന്‍ ആസ്വദിച്ചുവെന്നും ധവാന്‍ പറഞ്ഞു.

പൃഥ്വി വിജയ് ഹസാരെയിലെ തന്റെ ഫോം ഇവിടെയും തുടര്‍ന്നപ്പോള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമായെന്നും തന്റെ ഗെയിം പ്ലാനിനെക്കുറിച്ച്‌ തനിക്ക് വ്യക്തതയുണ്ടായിരുന്നുവെന്നും ശിഖര്‍ സൂചിപ്പിച്ചു.