തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലസ് വണ്‍ പരീക്ഷകളുടെ കാര്യത്തിലും അനിശ്ചിതാവസ്ഥ തുടരുകയാണ്. എസ്‌എസ്‌എല്‍സി പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ ജൂണ്‍ മാസത്തോടെ പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.അതേസമയം, ഈ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെ തുടരാനാണ് തീരുമാനം. മെയ് മാസത്തിലെ കോവിഡ് കണക്കുകള്‍ കൂടി പരിശോധിച്ചശേഷമാകും സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.