തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിഷുവിന് പിന്നാലെ സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീകഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി വയനാട് ജില്ലകളില്‍ ബുധനാഴ്ച്ചയും, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളി; വ്യാഴാഴ്ച്ചയും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.