ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി രണ്ട് ദിവസം. നവംബര്‍ മാസം 4 മുതല്‍ 14 വരെയാണ് അല്‍താവൂനിലെ എക്സ്പോ സെന്‍്ററില്‍ ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്ന എന്ന പ്രമേയത്തില്‍ നടക്കുന്ന മേള.

കോവിഡ്19 കാലത്തെ ആരോഗ്യ സുരക്ഷാ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പുസ്തകമേളയെന്നും പങ്കെടുക്കുന്ന പ്രസാധകര്‍, പ്രഫഷനലുകള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ പ്രോട്ടോകോള്‍ പൂര്‍ണമായും നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.