ചെന്നൈ: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന ആത്മവിശ്വാസം പങ്കുവെച്ച്‌​ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ പി.ചിദംബരം.

സ്വാമി വിവേകാനന്ദന്‍, രാജ റാം മോഹന്‍ റോയ്​, ഈ​ശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, രബീന്ദ്രനാഥ്​ ടാഗോര്‍, സുഭാഷ്​ ചന്ദ്ര ബോസ്​, സത്യജിത്​ ​റായ്​ അടക്കമുള്ളവരുടെ മണ്ണില്‍​ വര്‍ഗീയതയുടെ വൈറസുകള്‍ക്ക്​ ഇരപിടിക്കാനാകുമെന്ന്​ ഞാന്‍ വിശ്വസിക്കുന്നില്ലെന്ന്​ പി.ചിദംബരം ട്വീറ്റ്​ ചെയ്​തു.

ബംഗാളില്‍ വലിയ തോതില്‍ സാമൂഹിക ധ്രുവീകരണം നടക്കുകയാണെന്നും​ ഇത്തരം വലിയ ദുരന്തം സംസ്ഥാനത്തിന്​ നല്‍കിയതില്‍ വലിയ പങ്ക്​ വഹിച്ചത്​ ബി.ജെ.പിയാണെന്നും പി. ചിദംബരം നേരത്തേ ട്വീറ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബംഗാളില്‍ വര്‍ഗീയത വിജയിക്കില്ലെന്ന്​ ചിദംബരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്​.