കൊച്ചി: നിശാവിരുന്നു നടത്തുന്ന കൊച്ചി നഗരത്തിലെ ആഢംബര ഹോട്ടലുകളിൽ കേന്ദ്ര ഏജൻസികളുടെ റെയ്ഡ്. കേന്ദ്ര നാർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥരാണ് ഒരേ സമയം അഞ്ച് ഹോട്ടലുകൾ കേന്ദ്രീകരിച്ച് റെയ്ഡ് തുടങ്ങിയത്. ഇന്നലെ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് തുടരുകയാണ്.

നിശാപാർട്ടിയിലെ ഡി.ജെ ആയി പ്രവർത്തിക്കുന്നവരെയടക്കം വിലകൂടിയ മയക്കു മരുന്നുകളുമായി പിടികൂടിയെന്നാണ് വിവരം. ഹോട്ടലുകളിലേയ്ക്ക് ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ലഹരി എത്തിച്ചതെന്നും ഏജൻസികൾ അറിയിച്ചു.