തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച്‌ സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍.

പൂരം മുന്‍ വര്‍ഷങ്ങളിലേതു പോലെ നടത്തിയാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകുമെന്നും മുന്നറിയിപ്പുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഇതിനകം റിപ്പോര്‍ട്ട് നല്‍കിയതായും ഡിഎംഒ അറിയിച്ചു. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 7.2 ശതമനമാണ്. ഈ സാഹചര്യത്തിലാണ് പൂരം നടത്തിപ്പിനെ കുറിച്ച്‌ പുനര്‍വിചിന്തനം വോണ്ടിവരുമെന്ന് പറയുന്നത്.