തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും ആളുകള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിലവില്‍ പരിഗണനയിലുള്ളത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കുന്നത്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിക്കുന്നു.
ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ മാസ്‌ക് ധരിക്കുന്നുണ്ടോയെന്ന് അറിയാനായി പരിശോധന കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമായിരിക്കും അനുവാദമുള്ളത്.