കരിപ്പൂര്‍ : സാങ്കേതിക തകരാര്‍ മൂലം സൗദിയില്‍ നിന്നും കരിപ്പൂര്‍ എത്തേണ്ട എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ ഇറക്കി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്. കോഴിക്കോട് ഇറങ്ങേണ്ട യാത്രക്കാരെ കരിപ്പൂരില്‍ മറ്റൊരു വിമാനത്തില്‍ എത്തിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദമ്മാമില്‍ നിന്നുള്ള വിമാനമാണ് നെടുമ്ബാശേരിയിലിറങ്ങിയത്. യാത്രക്കിടെ ടയര്‍ തകരാറിലായെന്ന് മനസ്സിലാക്കിയ പൈലറ്റ് പുലര്‍ച്ചെ 3.10 ഓടെയാണ് നെടുമ്ബാശേരിയില്‍ ഇറക്കിയത്.