കൊച്ചി: ഇന്ത്യയിലെ വലിയ നിക്ഷേപക പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് ”സ്റ്റാര്‍ട്ട് കര്‍ക്കെ ദേഖോ” എന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്രചാരണത്തിന് തുടക്കം കുറിച്ചു.രാജ്യത്ത് മികച്ച സാമ്പത്തിക പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. തുടക്കമിടുക എന്നതാണ് ആദ്യ പടി. തുടക്കമിട്ടു കഴിഞ്ഞാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലും എളുപ്പമാകും.

അപ്സ്റ്റോക്സിലൂടെയുള്ള നിക്ഷേപം അത്ര ലളിതമാണെന്നതിലാണ് ഊന്നല്‍. നിത്യ ജീവിതത്തിലെ പല സാഹചര്യങ്ങളെയും പകര്‍ത്തിയ വീഡിയോകളുടെ പരമ്പരയിലൂടെയാണ് പ്രചാരണം. സാമ്പത്തിക അവബോധം സൃഷ്ടിക്കുകയും രാജ്യത്തുടനീളം ഒരു നിക്ഷേപ സംസ്‌കാരം വളര്‍ത്തുകയുമാണ് പ്രചാരണത്തിന്റെ അടിസ്ഥാന ലക്ഷ്യം.

രാജ്യത്ത് നിക്ഷേപ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ അരങ്ങേറ്റത്തിന് സാധിക്കുന്നു എന്നതാണ് പ്രചാരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഇന്ത്യയിലെ നിക്ഷേപ രീതി തന്നെ പുതുക്കുകയാണ് അപ്സ്റ്റോക്സെന്നും മികച്ച രീതിയില്‍ ഫണ്ട് പരിപാലനം തേടുന്ന യുവജനങ്ങളില്‍ ”സ്റ്റാര്‍ട്ട് കര്‍ക്കെ ദേഖോ” പ്രചാരണം വലിയ പ്രതികരണം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അപ്സ്റ്റോക്സ് സഹസ്ഥാപകനും സിഇഒയുമായ രവി കുമാര്‍ പറഞ്ഞു.2008ല്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു ബ്രോക്കിങ് സ്ഥാപനം ഐപില്ലുമായി സഹകരിക്കുന്നത്. കമ്പനിക്ക് നിലവില്‍ മൂന്നു ദശലക്ഷം ഉപഭോക്താക്കളുണ്ട്.