കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍ ഉല്‍പ്പാദക കമ്പനിയായ ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തെക്കന്‍ വിപണികളുടെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. ഗോള്‍ഡ്‌മെഡലിന്റെ ഏറ്റവും വലിയ വിപണണിയായ ദക്ഷിണേന്ത്യയില്‍ താരത്തിന് പ്രേക്ഷകരുമായി ശക്തമായ ബന്ധമാണുള്ളത്.

കൂടാതെ, കൊച്ചിയിലും കോഴിക്കോടുമായി ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ് രണ്ടു ഷോറൂമുകളും തുറക്കുന്നു. കോഴിക്കോട്ടെ ഷോറൂം നടി ഹണി റോസും, കൊച്ചിയിലെ ഷോറൂം ബഹുമുഖ പ്രതിഭ സിജോയ് വര്‍ഗ്ഗീസും ഉദ്ഘാടനം ചെയ്തു. മോഡുലാര്‍ സ്വിച്ചുകള്‍, ഹോം ഓട്ടോമേഷന്‍ സിസ്റ്റംസ്, എല്‍ഇഡി ലൈറ്റുകള്‍, ഫാനുകള്‍, ഹോം എന്റര്‍ടെയിന്‍മെന്റ് സിസ്റ്റംസ്, വയറുകള്‍, കേബിളുകള്‍, ഡോര്‍ ബെല്ലുകള്‍, ഇലക്ട്രിക്ക് സാമഗ്രികള്‍ തുടങ്ങി ഗോള്‍ഡ്‌മെഡലിന്റെ ഉല്‍പ്പന്ന ശ്രേണികളെല്ലാം ഈ ഷോറൂമുകളില്‍ ഉണ്ടാകും. ഉപഭോക്താക്കള്‍ക്ക് ഷോപ്പിങില്‍ പുതിയൊരു അനുഭവം തന്നെയാകും ഷോറൂമുകള്‍.

ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ് ബ്രാന്‍ഡിന്റെ പ്രധാന വിപണികളിലൊന്നാണ് ദക്ഷിണേന്ത്യയെന്നും മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍ തങ്ങളുടെ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ബ്രാന്‍ഡ് അംബാസഡറിനെ ചിന്തിക്കാനാകില്ലെന്നും അദേഹത്തിന്റെ വ്യക്തിപ്രഭാവം ഗോള്‍ഡ്‌മെഡലിന്റെ ഐഡന്റിറ്റിയോട് ചേര്‍ന്നതാണെന്നും ഈ സഹകരണം ഗോള്‍ഡ്‌മെഡലിനെ ദക്ഷിണ മേഖലയിലെ പ്രമുഖ ഇലക്ട്രിക്കല്‍ ബ്രാന്‍ഡാക്കി മാറ്റുമെന്ന് ഉറപ്പുണ്ടെന്നും ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ് ഡയറക്ടര്‍ കിഷന്‍ ജെയിന്‍ പറഞ്ഞു.

വിവേകമുള്ള വാങ്ങല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിലും അവര്‍ക്ക് ആഴമേറിയ റീട്ടെയില്‍ അനുഭവം പ്രദാനം ചെയ്യുന്നതിലും ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ് മുന്‍പന്തിയിലാണെന്നും കൊച്ചിയിലും കോഴിക്കോടുമായി പുതിയ രണ്ട് ഷോറൂമുകള്‍ തുറക്കുന്നതിന്റെ ആവേശത്തിലാണെന്നും സാക്ഷരരായ മലയാളികള്‍ നിലവാരത്തെക്കുറിച്ച് ബോധവാന്മാരാണെന്നും അവര്‍ വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങളുടെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണെന്നും തങ്ങളുടെ ഉന്നത നിലവാരത്തിലുള്ളതും രൂപകല്‍പ്പനയിലുള്ളതും അവര്‍ക്ക് പ്രിയങ്കരമാകുമെന്നും മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ട് ഗോള്‍ഡ്‌മെഡല്‍ സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാകുമെന്ന് ഉറപ്പുണ്ടെന്നും ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ് ഡയറക്ടര്‍ ബിഷന്‍ ജെയിന്‍ പറഞ്ഞു.

ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ പ്രമുഖ എഫ്എംഇജി ബ്രാന്‍ഡുകളിലൊന്നാണതെന്നും ദക്ഷിണേന്ത്യയില്‍ വിപണിയില്‍ മാര്‍ക്കറ്റ് ലീഡറാകാന്‍ വലിയ സാധ്യതയുണ്ടെന്നും ഗുണനിലവാരത്തിലും പുതുമയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ ജീവിതത്തിന് മൂല്യം നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ലഭ്യമാക്കുമെന്നും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പറഞ്ഞു.

സമകാലിക താരമായ മോഹന്‍ലാല്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ആരാദകരുടെ വലിയ അംഗീകാരം നേടുന്നു. കൂടാതെ രാജ്യത്തെ ഏറ്റവും വൈവിധ്യമുള്ള നടന്മാരില്‍ ഒരാളായി അറിയപ്പെടുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ശക്തമായ ആരാധകരുണ്ട്. നൂതനമായ ഉല്‍പ്പന്നങ്ങളാല്‍ പ്രസിദ്ധമാണ് ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ്. കഴിഞ്ഞ 40 വര്‍ഷത്തിലധികമായി ബ്രാന്‍ഡ് വ്യവഈ മേഖലയിലുണ്ട്. മോഹന്‍ലാലിനെ പോലെ തന്നെ വ്യവസായത്തിലെ ഗുണമേന്മയുടെയും പുതുമയുടെയും പര്യായമായി ബ്രാന്‍ഡ് മാറി. കാലങ്ങള്‍ കടക്കുമ്പോള്‍ മോഹന്‍ലാലിന്റെയും പ്രസിദ്ധി ഏറുകയാണ്, മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഹീറോയാണ് മോഹന്‍ലാല്‍.

കമ്പനി വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പകര്‍ച്ചവ്യാധി ഭീഷണികള്‍ക്കിടയിലും 1600 കോടി രൂപയായിരുന്നു വിറ്റുവരവ്. വരും വര്‍ഷങ്ങളിലും വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷ. സഹകരണത്തിന്റെ ഭാഗമായി ഗോള്‍ഡ്‌മെഡല്‍ ഇലക്ട്രിക്കല്‍സ് മോഹന്‍ലാലിനെ ഉള്‍പ്പെടുത്തികൊണ്ട് പ്രിന്റ് പരസ്യങ്ങള്‍, ഔട്ട്‌ഡോര്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍, ടിവി പരസ്യങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കും.