കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്ന് പഞ്ചാബും രാജസ്ഥാനും.രണ്ട് ലക്ഷം വാക്സിന്‍ ഷോട്ടുകളാണ് ഓരോ ദിവസവും നല്‍കുന്നത്. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കണമെങ്കില്‍ കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്തേക്ക് എത്തിക്കണമെന്നാണ് അമരീന്ദര്‍ സിംഗ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്.

രാജസ്ഥാനിലെ സാഹചര്യം അതിരൂക്ഷമാണെന്ന് വിശദമാക്കുന്നതാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്കെഴുതിയ കത്ത്. 48 മണിക്കൂര്‍ മാത്രം വിതരണം ചെയ്യാനുള്ള വാക്സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്നാണ് അശോക് ഗെലോട്ട് വ്യക്തമാക്കുന്നത്. 30ലക്ഷം കൊവിഡ് വാക്സിന്‍ അത്യാവശ്യമായി സംസ്ഥാനത്തിന് നല്‍കണമെന്നും ഗെലോട്ട് ആവശ്യപ്പെടുന്നു.