രാ​ജ്യ​ത്ത് 50 ശ​ത​മാ​നം ജ​ന​ങ്ങ​ള്‍​ക്കും ഫെ​ബ്രു​വ​രി​യോ​ടെ കോ​വി​ഡ് ബാ​ധി​ച്ചേ​ക്കാമെന്ന് വിദഗ്ധ സമിതി.ഇ​ത് കോ​വി​ഡ് വ്യാ​പ​നം മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും വി​ദ​ഗ്ധ സ​മി​തി​യി​ലെ അം​ഗം പ​റ​ഞ്ഞു.

‘ഇതുവരെ 30 ശതമാനത്തോളം ഇന്ത്യക്കാര്‍ കോവിഡ് 19 ബാധിതരായി. ഫെബ്രുവരിയോടെ ഇത് അമ്ബതുശതമാനത്തിലെത്തിയേക്കാം.’ കാണ്‍പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്നോളജിയിലെ പ്രൊഫസറായ മണീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

വൈ​റോ​ള​ജി​സ്റ്റു​ക​ളും ശാ​സ്ത്ര​ജ്ഞ​രും മ​റ്റു വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യു​ടെ​താ​ണ് റി​പ്പോ​ര്‍​ട്ട്. ദു​ര്‍​ഗ​പൂ​ജ, ദീ​പാ​വ​ലി തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ള്‍ വ​രാ​നി​രി​ക്കു​ന്ന​തി​നാ​ല്‍ രോ​ഗ​ബാ​ധ ഉ​യ​രാ​നു​ള​ള സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ചും വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ട്.