ജിദ്ദ: സൗദി അറേബ്യയില്‍ ശനിയാഴ്ച പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 878 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 578 പേര് രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,97,636 ആയി. ഇവരില്‍ 3,82,776 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരില്‍ 10 പേര് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,747 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 8,113 പേര് ചികിത്സയിലുണ്ട്. ഇവരില്‍ 914 പേരുടെ നില ഗുരുതരമാണ്.
ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ പകുതിക്കടുത്തു രോഗികള്‍ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 410, മക്ക 149, കിഴക്കന്‍ പ്രവിശ്യ 141, ഹാഇല്‍ 30, അസീര്‍ 28, മദീന 24, ജീസാന് 23, തബൂക്ക് 22, അല്‍ ഖസീം 19, അല്‍ജൗഫ് 9, നജ്റാന് 8, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ബാഹ 7.