തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് നി​യ​മ​സ​ഭാ സ്പീ​ക്ക​റെ ചോ​ദ്യം ചെ​യ്ത സം​ഭ​വം ഖേ​ദ​ക​രണെ​ന്നും സി​പി​എം ഇ​നി​യെ​ങ്കി​ലും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ന്‍.

ബ​ന്ധു​നി​യ​മ​നം ന​ട​ത്തി​യെ​ന്ന് ലോ​കാ​യു​ക്ത ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം. മ​ന്ത്രി രാ​ജി​വ​യ്ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നും സു​ധീ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേരള ചരിത്രത്തിലാദ്യമാണ് സ്പീക്കറെ കേന്ദ്രീകരിച്ച്‌ ഇത്തരമൊരു ​ഗുരുതര ആരോപണം ഉയരുന്നതെന്നും കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം സ്പീക്കര്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സ്പീക്കര്‍ എത്രയും വേഗം രാജിവെയ്ക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെടുകയുണ്ടായി.