ഹൈദരബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ് ജനന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരിയുമായ വൈ.എസ് ശര്‍മിള പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ജൂലൈ എട്ടിന് രാജശേഖര റെഡ്ഢിയുടെ ജന്മദിനത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്
തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ഷര്‍മിളയുടെ പദ്ധതി. തെലങ്കാന രാഷ്ട്ര സമിതി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവരുമായൊന്നും ഒരു ബന്ധവും സ്ഥാപിക്കില്ലെന്ന് ഷര്‍മിള പറഞ്ഞു. നിലവില്‍ തെലങ്കാനയില്‍ കെ.ചന്ദ്രശേഖര റാവു നയിക്കുന്ന ടി.ആര്.എസിന്റെ അപ്രമാദിത്യമാണ്.
തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയോടെ ശൂന്യമായ പ്രതിപക്ഷത്തിന്റെ ഇടത്തിലേക്ക് കടന്നുകയറാനാണ് ശര്‍മിളയുടെ ശ്രമം. നിലവില്‍ വലിയ രാഷ്ട്രീയ സ്വാധീനമില്ലാത്ത റെഡ്ഢി സമുദായം കൂടെ നില്‍ക്കുമെന്നാണ് ശര്‍മിള പ്രതീക്ഷിക്കുന്നത്. ടി.ആര്.എസ് സര്‍ക്കാറിനെതിരെ ഏപ്രില്‍ 15ന് ശര്‍മിള സത്യഗ്രഹമിരുന്നിരുന്നു.