2022 ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരിയായ മറൈന്‍ ലെ പെന്‍. പൂര്‍ണ്ണവിജയം കൈവരിക്കാനാവുമെന്ന് വിശ്വസിക്കുന്നെന്നും വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. താന്‍ വിജയിക്കുകയാണെങ്കില്‍ ആദ്യം ചെയ്യുന്നത് ഇമിഗ്രേഷനെ സംബന്ധിച്ച് ഒരു ജനഹിതപരിശോധന നടത്തുകയായിരിക്കുമെന്നും അവര്‍ അറിയിച്ചു. ഒരുപാട് വര്‍ഷക്കാലമായി ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കാതെയാണ് ഗവണ്മെന്റ് ഈ വിഷയത്തില്‍ തീരുമാനമെടുത്തിരുന്നത്. താന്‍ അധികാരത്തില്‍ വരികയാണെങ്കില്‍ അതിനൊരു മാറ്റമുണ്ടാകുമെന്ന് അവര്‍ ജനങ്ങള്‍ക്ക് വാക്ക് കൊടുത്തു. കോവിഡ് സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാത്തതിനാല്‍ നിലവിലുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അടുത്ത തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറവാണ്. ലെ പെന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാക്രോണിനെതിരെ 33/ 66 എന്ന നിലയില്‍ പരാജയപ്പെട്ടിരുന്നു.
2022 ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരിയായ മറൈന്‍ ലെ പെന്‍
