കൊച്ചി: 13 വയസുകാരിയുടെ മരണത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ എറണാകുളത്തുനിന്ന് കാണാതായ സനു മോഹന്‍, വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. നിരവധി സാമ്ബത്തിക തട്ടിപ് കേസുകളില്‍ പ്രതിയായ സനു മോഹന്‍ പൂനെയില്‍ നിന്ന് 5 വര്‍ഷം മുമ്ബ് കേരളത്തിലെത്തിയത് 11.5 കോടി രൂപയുമായിട്ടാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

13 വയസുകാരി വൈഗ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച്‌ 18 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒളിവില്‍ പോയ പിതാവ് സനുമോഹനെ കണ്ടെത്തിയിട്ടില്ല. സനുമോഹന്‍ ഒളിവില്‍ പോയെന്ന് കരുതുന്ന കോയമ്ബത്തൂരിലും ചെന്നൈയിലും തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക ടീമുകളാണ് ക്യാമ്ബ് ചെയ്യുന്നത്.

കള്ളപാസ്പോര്‍ട് ഉപയോഗിച്ച്‌ സനുമോഹന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോയമ്ബത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണമുണ്ട്. കോയമ്ബത്തൂരിലെയും ചെന്നൈയിലും പൊതു ഇടങ്ങളില്‍ ലുക് ഔട് നോടീസും പൊലീസ് പുറപ്പെടുവിച്ചു.

വൈഗയുടെ മൃതദേഹം കണ്ടെത്തിയ കഴിഞ്ഞ മാര്‍ച് 22 ന് പുലര്‍ചെ വാളയാര്‍ അതിര്‍ത്തി കടന്ന സനുമോഹന്‍, സഞ്ചരിച്ചിരുന്ന വാഹനം പൊളിച്ചു കളയാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വര്‍ക് ഷോപുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സനുമോഹന്‍ അവസാനം വിളിച്ച 400 നമ്ബറുകള്‍ പൊലീസ് തിരിച്ചറിഞ്ഞു. കോടികളുടെ സാമ്ബത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായ സനുമോഹന്‍റെ തിരോധാനത്തില്‍ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.