രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച മൂലമാണ് വന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കൊവിഡ് നിയന്ത്രണിക്കുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങള്‍ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്ന് രാഹുല്‍.

വാക്സിനേഷന്‍ കൂട്ടുന്നതിനൊപ്പം ജനങ്ങളെ സര്‍ക്കാര്‍ സാമ്ബത്തികമായി സഹായിക്കണമായിരുന്നു.

അതിഥി തൊഴിലാളികള്‍ വീണ്ടും പലായനത്തിന് നിര്‍ബന്ധിതരാകുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കടുത്ത പ്രതിസന്ധിയിലേക്ക് എത്തി നില്‍ക്കുകയാണ്. പ്രതിദിന രോഗികള്‍ ഒന്നരലക്ഷത്തിലേക്ക് അടുത്തു.

മരണ നിരക്കും ഉയരുകയാണ്. രോഗവ്യാപനം അതിരൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൌണ്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.