ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു. 21 അംഗ ടെസ്റ്റ് സംഘത്തില്‍ മൂന്ന് പുതുമുഖ താരങ്ങളും ഉള്‍പ്പെടുന്നു. നെറ്റ് പ്രാക്ടീസിന് ശ്രീലങ്കന്‍ ബോര്‍ഡ് താരങ്ങളെ വിട്ട് നല്കാത്തതിനാല് തന്നെ സംഘത്തിനൊപ്പം കൂടുതല്‍ പേസര്‍മാരെ അയയ്ക്കുവാനും ബംഗ്ലാദേശ് തീരുമാനിച്ചിട്ടുണ്ട്. ഇവരെ ഇന്‍ട്ര സ്ക്വാഡ് പരിശീലന മത്സരങ്ങളിലും ഉപയോഗിക്കും.
പരിശീലന മത്സരങ്ങള്‍ക്ക് ശേഷം ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിക്കുമെന്നും ബിസിബി ചീഫ് സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ വ്യക്തമാക്കി. ആദ്യ ടെസ്റ്റ് ഏപ്രില്‍ 21നും രണ്ടാം ടെസ്റ്റ് ഏപ്രില്‍ 29നും ആരംഭിയ്ക്കും.