മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 376 പേര് മരിച്ചു. മുബൈയില്‍ മാത്രം 8,938 പേര്‍ക്കാണ് ഇന്ന് കോവിഡ് കണ്ടെത്തിയത്.
സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 32,29,547 ആയി. നിലവില്‍ 5,21,317 ആക്ടീവ് കേസുകള്‍. 26,49,757 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ഇന്ന് 376 പേര് മരിച്ചതോടെ ആകെ മരണം 57,028.
മുംബൈയില്‍ മാത്രം ഇന്ന് 23 പേര് മരിച്ചു. ഇതോടെ ആകെ മരണം 11,874 ആയി. മഹാനഗരത്തില്‍ ആകെ രോഗികളുടെ എണ്ണം 4,91,698. രോഗ മുക്തി 3,92,514. നിലവില്‍ മുംബൈയില്‍ മാത്രം 86,279 പേരാണ് ചികിത്സയിലുള്ളത്.