ദോ​ഹ: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ള്‍ വര്‍ധിച്ച്‌ വരുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ന്‍ ഖ​ലീ​ഫ ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ ആ​ല്‍​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ന്ന വാ​രാ​ന്ത​യോ​ഗ​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​ന​ങ്ങള്‍ .

റ​സ്​​റ്റാ​റ​ന്‍​റു​ക​ളി​ല്‍ ഇ​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ല. പ​ക​രം പാ​ഴ്​​സ​ലും ഡെ​ലി​വ​റി​യും മാ​ത്രം.ഓ​ഫി​സു​ക​ളി​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ മാത്രം . ബാ​ക്കി​യു​ള്ള​വ​ര്‍ വീ​ടു​ക​ളി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യ​ണം.

പ​ള്ളി​ക​ള്‍ എ​ല്ലാ ന​മ​സ്​​കാ​ര​ത്തി​നും ജു​മു​അ​ക്കും തു​റ​ക്കും. പ​ള്ളി​ക​ളി​ല്‍ 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക്​ പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍, പ​ള്ളി​ക​ളി​ല്‍ റ​മ​ദാ​നി​ല്‍ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രം ഉ​ണ്ടാ​വി​ല്ല. എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍​നി​ന്ന്​ ത​റാ​വീ​ഹ്​ ന​മ​സ്​​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​ര്‍​ദേ​ശം. മെ​ട്രോ​യും ​പൊ​തു​ബ​സു​ക​ളും വെ​ള്ളി​യും ശ​നി​യും ഉ​ണ്ടാ​വി​ല്ല.മറ്റു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 20 ശ​ത​മാ​നം യാ​ത്ര​ക്കാ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ചി​ല റൂ​ട്ടു​ക​ളി​ല്‍ ക​ര്‍​വ ബ​സു​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തും. മ്യൂ​സി​യ​ങ്ങ​ള്‍, ലൈ​ബ്ര​റി​ക​ള്‍, ന​ഴ്​​സ​റി​ക​ള്‍ എ​ന്നി​വ അ​ട​ക്കും.

അതെ സമയം കോ​ര്‍​ണി​ഷു​ക​ളി​ലും പൊ​തു​പാ​ര്‍​ക്കു​ക​ളി​ലും ആ​ളു​ക​ള്‍ കൂട്ടം കൂ​ടി​നി​ല്‍​ക്ക​രു​ത്.വാ​ക്​​സി​നെ​ടു​ത്ത​വ​രാ​ണെ​ങ്കി​ല്‍ അ​ഞ്ചു​പേ​ര്‍​ക്ക്​ പു​റ​ത്തു​ള്ള സ്​​ഥ​ല​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ചു​നി​ല്‍​ക്കാം. സി​നി​മ തി​യ​റ്റ​റു​കള്‍ അ​ട​ക്കും.ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ളും ബാ​ര്‍​ബ​ര്‍​ഷോ​പ്പു​ക​ളും അ​ട​ക്കും.ഇ​വ​ന്‍​റു​ക​ള്‍ മാ​റ്റി​വെ​ക്കും. അതെ സമയം നി​ല​വി​ല്‍ ന​ട​ത്താ​നി​രു​ന്ന സ​മ്മേ​ള​ന​ങ്ങ​ള്‍, പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, മ​റ്റു​ മേ​ള​ക​ള്‍ എ​ന്നി​വ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വി​ട്ടു. വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍, സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ മാ​ത്ര​മേ പാ​ടു​ള്ളൂ.ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യു​ള്ള വ്യ​ക്തി​ഗ​ത വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​നം​പോ​ലു​ള്ള​വ​ക്ക്​ തു​ട​രാം. എ​ന്നാ​ല്‍, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പുറപ്പെടുവിക്കുന്ന എ​ല്ലാ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണം.

അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലു​ള്ള കാ​യി​ക ​മേ​ള​ക​ള്‍​ക്ക്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍െ​റ മു​ന്‍​കൂ​ര്‍ അ​നു​മ​തി വേ​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര​സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. മറ്റു സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി തു​ട​ര​ണം.