ന്യൂഡല്‍ഹി: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. നോയിഡയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 17 വരെയാണ് നിയന്ത്രണം.

രാത്രി കര്‍ഫ്യൂവില്‍ അവശ്യ സാധനങ്ങളുടെ ഗതാഗതം ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുണ്ട്.

ഗാസിയബാദിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗാസിയബാദില്‍ ഏപ്രില്‍ 17 വരെ സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടി.