ഉടന്‍ തന്നെ കൊല്ലം പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ആശിര്‍വാദ് സിനിപ്ലക്‌സ്. പത്തനാപുരം പഞ്ചായത്ത് ഷോപ്പിംഗ് മാളില്‍ അതിനൂതന സംവിധാനങ്ങളോടെ 3 സ്‌ക്രീനുകള്‍ ഒരുങ്ങുന്ന വിവരമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

പ്രിയതാരം മോഹന്‍ലാലിന്റെ ജന്മനാടായ ഇലന്തൂരിലും പത്തനംതിട്ടയിലും ആശിര്‍വാദ് സിനിപ്ലക്‌സ് ആരംഭിക്കണം എന്ന ആവശ്യമാണ് പോസ്റ്റിന് കമന്റുകളുമായി ആരാധകര്‍ എത്തുന്നത്.

എന്നാല്‍ അതേസമയം, ദൃശ്യം 2 ചിത്രത്തിന്റെ തിരക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍. തൊടുപുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.