തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4138 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കോവിഡ് ബാധിച്ച്‌ 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര് നിലവില് ചികിത്സയിലുണ്ട്. 3599 പേര്ക്ക് സമ്പര്ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര് ആരോഗ്യപ്രവര്ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില് 33,345 സാമ്ബിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 പേര് രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു.

രോഗ വ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫെറ്റാലിറ്റി നിരക്ക് കുറവാണ്. മരണ സംഖ്യ കുറച്ച്‌ നിര്ത്താനായി. രോഗ ബാധിതര്ക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാനായത്. മാസ്ക് ധരിക്കു കുടുംബത്തെ രക്ഷിക്കു എന്ന ക്യാമ്പെയിന്‍ ആധുനിക സങ്കേതങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കും.