മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59,907 പുതിയ കോവിഡ് കേസുകളും 322 മരണങ്ങളും മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തു. 30,296 പേരുടെ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 31,73,261 ആയി ഉയര്‍ന്നു. സജീവ കേസുകള്‍: 5,01,559 ആകെ രോഗമുക്തി നേടിയവര്‍ 26,13,627, മരണസംഖ്യ: 56,652

കൊറോണ വൈറസ് ന്യൂസ് ലൈവ് അപ്‌ഡേറ്റുകള്‍: പകര്‍ച്ചവ്യാധിയുടെ തീവ്രത വര്‍ദ്ധിക്കുന്നതോടെ കോവിഡ് -19 അതിവേഗം വ്യാപിക്കുകയാണെന്നും അടുത്ത നാല് ആഴ്ചകള്‍ വളരെ നിര്‍ണായകമാകുമെന്നും കേന്ദ്രം ചൊവ്വാഴ്ച അറിയിച്ചു.

മുംബൈ നഗരത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,428 പുതിയ കോവിഡ് കേസുകളും 23 മരണങ്ങളും മുംബൈ റിപ്പോര്‍ട്ട് ചെയ്തു. 6007 പേര്‍ക്ക് അസുഖം ഭേദമായി. ആകെ കേസുകളുടെ എണ്ണം 4,82,760
ആകെ രോഗമുക്തി നേടിയവര്‍ 3,88,011. നഗരത്തിലെ മരണസംഖ്യ 11,851. സജീവ കേസുകള്‍ 81,886.

മുംബൈ പുണെ നഗരങ്ങളില്‍ ആശുപത്രികളിലെ സ്ഥിതിയാണ് വളരെ ദയനീയാവസ്ഥയിലാണ്. . കിടക്കളുടെ അഭാവം വലിയൊരു വിഭാഗം രോഗികളെ വീട്ടില്‍ നിന്ന് തന്നെ ചികിത്സ തേടാന്‍ നിര്ബന്ധിതരാക്കിയിരിക്കയാണ്.

ഏറ്റവും ദുരിതം അനുഭവിക്കുന്നത് ഇതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികളാണ്. ഡയാലിസിസ് ആവശ്യമുള്ള കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍, കീമോ ആവശ്യമുള്ള ക്യാന്‍സര്‍ രോഗികള്‍ കൂടാതെ ഹൃദയസംബന്ധമായ അസുഖമുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന വലിയൊരു വിഭാഗമാണ് നഗരത്തില്‍ കോവിഡ് രോഗികള്‍ക്കൊപ്പം തന്നെ ചികിത്സകള്‍ ലഭിക്കാതെ വലയുന്നത്