തിരുവനന്തപുരം : താത്കാലിക രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സുമില്ലാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതായി കണ്ടെത്തി. ഓണ്‍ലൈന്‍വഴി താത്കാലിക രജിസ്‌ട്രേഷനെടുത്തശേഷം മാത്രമേ വാഹനങ്ങള്‍ വില്‍ക്കാവൂ എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് ഇത്തരം വാഹനങ്ങള്‍ വില്‍ക്കുന്നതും നിരത്തിലിറക്കുന്നതും.

അതെ സമയം, ഇവ അപകടത്തില്‍ പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ പരിശോധന ഒഴിവാക്കി രജിസ്‌ട്രേഷന്‍ അനുവദിച്ചപ്പോള്‍ ഈ വാഹനങ്ങള്‍ക്കെല്ലാം സ്ഥിര രജിസ്‌ട്രേഷന്‍ നല്‍കി.

കൂടാതെ, സ്ഥിരം രജിസ്‌ട്രേഷന് മുന്‍പായുള്ള പരിശോധനകൂടി ഒഴിവാക്കി വ്യവസ്ഥകള്‍ ലളിതമാക്കാനുള്ള നീക്കത്തിലാണ് ഗതാഗതവകുപ്പ്.