ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇന്നും ഹാജരാകില്ല. അ​സു​ഖ​മു​ള്ള​തി​നാ​ല്‍ എ​ത്താ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. സ്‌പീക്കര്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ രാ​വി​ലെ 11 ന് ​കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ എ​ത്താ​നാ​യി​രു​ന്നു നോ​ട്ടീ​സ്.

ഹൈക്കോടതിയില്‍ സ്വപ്നയുടെ രഹസ്യമൊഴിയിലേ വിശദാംശങ്ങള്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് അയച്ചത്. പ്രതി സ്വപ്‌നാ സുരേഷ് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്ന് രഹസ്യ മൊഴി നല്‍കിയിരുന്നു. ഒരു കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ പണമാണ് ഡോളറാക്കി കടത്തിയത്. മാ​ര്‍​ച്ച്‌ 12നു ​ഹാ​ജ​രാ​വാ​ന്‍ നേരത്തെ നോ​ട്ടി​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും അ​ന്നും സ്പീ​ക്ക​ര്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല