തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി.യുടെ സ്വാധീനം ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്‍.ഡി.എ.യിലേക്ക് പോകുന്ന വോട്ടുകള്‍ എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ മൂന്നാം സ്ഥാനത്തേക്ക് തള്ളാം. ആറു സീറ്റില്‍ വീതം ഇരുമുന്നണികള്‍ക്കും സാധ്യതയുണ്ട്. നാലിടത്ത് വിജയിക്കുമെന്നാണ് ബിജെപി.യുടെ പ്രതീക്ഷ. മൂന്നു മണ്ഡലത്തിലെങ്കിലും രണ്ടാംസ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്.
ത്രികോണമത്സരം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും പ്രവചനം അസാധ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കഴക്കൂട്ടത്ത് രണ്ടുശതമാനത്തോളവും നേമത്ത് നാലുശതമാനത്തോളവും പോളിങ് കുറഞ്ഞു. ഇതാരെ ബാധിക്കുമെന്നതാണ് മുന്നണികളുടെ ആശങ്ക.ശബരിമല വിഷയം കൂടുതല്‍ചര്‍ച്ചയായ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിയ മേല്‍ക്കൈയുണ്ട്.
എന്നാല്‍, അവസാന അടിയൊഴുക്കുകളും സാമുദായിക സമവാക്യങ്ങള്‍ മാറിയതും ശോഭാ സുരേന്ദ്രനും എസ്.എസ്. ലാലിനും സാധ്യത നിലനിര്‍ത്തുന്നു. നേമത്ത് അവസാനലാപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഏകീകരിച്ചതായാണ് സൂചന. ഇതോടെ കെ. മുരളീധരനും കുമ്മനം രാജശേഖരനും തമ്മിലായി പോരാട്ടം. എന്നാല്‍ ശിവന്‍കുട്ടിക്ക് തങ്ങള്‍ വോട്ട് നല്കിയെന്നവകാശപ്പെട്ട് എസ്ഡിപിഐ രംഗത്തെത്തിയിരുന്നു.