ന്യൂഡല്‍ഹി : പ്രധാനമന്ത്രി മോദി എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി.

‘ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നത്. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഈ ഘട്ടത്തില്‍ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായിട്ടാണ് മോദി നിലകൊള്ളുന്നത്.’ നഖ്‍വി വ്യക്തമാക്കി.

മുന്‍കരുതല്‍ പ്രധാനമാണെന്നത് ശരിയാണ്. എന്നാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. എന്നാല്‍ നൂറുശതമാനം മുന്‍കരുതല്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍ നല്‍കുന്ന എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.