കൊച്ചി: എന്‍ഫോഴ്സ്മെന്റെ് ഡയറക്ട്രേറ്റിനെതിരായ ക്രൈബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെംന്നാവശ്യപ്പെട്ട് ഇഡി നല്കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും.അതുവരെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായര്‍ ക്രൈബ്രാഞ്ചിനു നല്കിയ. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനാണ് ക്രൈബ്രാഞ്ച് ശ്രമിക്കുന്നതെന്നും കേസ് നിയമപരമായി നിലനില്ക്കില്ലെന്നുമാണഅ ഇഡി വാദം. വിഷയം ഹൈക്കാടതിയുടെ പരിഗണനയിലിരിക്കെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്നും എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി രാമകൃഷ്ണന് നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലും ജയിലിലുംവച്ച് ചോദ്യംചെയ്തപ്പോള്‍ മുഖ്യമന്ത്രിക്കും ഉന്നതര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രി, സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്റെ മൊഴി. സന്ദീപ് ജില്ലാ ജഡ്ജിക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകന് നല്കിയ പരാതിയിന്മേലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
മുഖ്യമന്ത്രിക്കെതിരെ തെളിവു നല്കാന് ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ രകണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയും സന്തീപ് നായര്‍ ജില്ലാ ജഡ്ജിക്കയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തി ഒരു അഭിഭാഷകന് നല്കിയ പരാതിയിന്മേലുമാണ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് അറിയാതെയാണ് ക്രൈംബ്രാഞ്ച് സന്ദീപ് നായരെ ചോദ്യംചെയ്തതെന്നാരോപിച്ച് ഇഡി രംഗത്തുവന്നിരുന്നു.