പാകിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷന് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ സസ്പെന്‍ഷന്‍.പാകിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷനില്‍ ഇടപെടലുകള്‍ ചൂണ്ടിക്കാണിച്ചാണ് സസ്പെന്‍ഷന്‍ നല്‍കിയത്.ഫിഫയുടെ ചട്ടങ്ങള്‍ക്കെതിരായ കാര്യങ്ങളാണ് പാകിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷനില്‍ നടക്കുന്നത്.

പാകിസ്താന്‍ ഫുട്ബോളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫിഫ നേതൃത്വം നല്‍കിയ നോര്‍മലൈസേഷന്‍ കമ്മിറ്റിയുടെ നേതൃത്വസ്ഥാനത്തുനിന്നും ഹറൂണ്‍ മാലിക്കിനെ നീക്കി പകരം സയെദ് അഷ്ഫാഖ് ഹുസൈനിന് സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പാകിസ്താനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.പ്രശ്നം കണ്ടെത്തിയതിനേത്തുടര്‍ന്ന് ഫിഫ പാകിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഫിഫ പാകിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷന് സസ്പെന്‍ഷന്‍ നല്‍കിയത്.