കോട്ടയം : ചിങ്ങവനം സ്വദേശിയായ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുത്ത സംഘം പിടിയില്‍ . ഒളിവില്‍ കഴിയുകയായിരുന്ന സംഘത്തെ കര്‍ണാടകയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത് .
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് കുറ്റ്യാട്ടൂരില്‍ മയ്യില്കരയില് നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യയും കാസര്‍ഗോഡ് സ്വദേശിനിയുമായ ഫസീല (34), കാസര്‍ഗോഡ് സ്വദേശികളായ അന്‍സാര്‍ (23), ഇയാളുടെ ഭാര്യ സുമ (30) എന്നിവരാണ് പിടിയിലായത്. ഹവാലാ പണത്തിന്റെ ഒഴുക്ക് തടസമായതോടെയാണ് പിടിയിലായ നൗഷാദ് കോട്ടയം സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടയുടെ സഹായത്തോടെ ഹണിട്രാപ് പദ്ധതിയിട്ടത്. തന്റെ രണ്ടാം ഭാര്യയേയും കൂട്ടുകാരിയെയും ഉപയോഗിച്ചാണ് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയെ കോട്ടയത്തെ അപ്പാര്‍ട്ട്മെന്റിലെത്തിച്ച് സംഘം ചേര്‍ന്നു മര്‍ദിച്ച് സ്ത്രീയോടൊപ്പം ഇരുത്തി ഫോട്ടോ എടുപ്പിച്ചത് . തുടര്‍ന്ന് ഇതു പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. മറ്റു പലരേയും ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ചിങ്ങവനം സ്വദേശി പോലീസില്‍ പരാതി നല്‍കിയതോടെ ഇവര്‍ ഒളിവില്‍ പോയി . സംഭവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു .
ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിര്‍ദേശ പ്രകാരം കോട്ടയം ഡിവൈഎസ്പി ആര്. ശ്രീകുമാറിന്റെയും ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍മല്‍ ബോസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ നൗഷാദിന്റെ പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി ഇരുപതിലധികം കവര്‍ച്ചാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കോട്ടയം സ്വദേശിയായ ഗുണ്ടയും ഒരു കാസര്‍ഗോഡ് സ്വദേശിയും ഇനിയും പിടിയിലായിട്ടില്ല .