കൊല്ലം: കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. കടയ്ക്കലാണ് സംഭവം. ബിജെപി നേതാവ് രതിരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കല്ലേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

വോട്ടെടുപ്പിന് പിന്നാലെ സംസ്ഥനത്തിന്റെ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂത്തുപറമ്ബില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

ഹരിപ്പാടും കായംകുളത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് യുവമോര്‍ച്ച പ്രവര്‍ത്തകനും വെട്ടേറ്റു.