മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോര്‍പിയോ കണ്ടെത്തിയ കേസില്‍ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബിര്‍ സിങ്ങിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. കേസില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സച്ചിന് വാസെ അറസ്റ്റിലായതോടെയാണ് പരംബിര്‍ സിങ്ങിനെ കമിഷണര്‍ പദവിയില്‍നിന്ന് മാറ്റിയത്.
മുംബൈ പോലിസില്‍ സിങ്ങിന്‍്റെ വിശ്വസ്തനായാണ് സച്ചിന് അറിയപ്പെട്ടിരുന്നത്. 16 വര്‍ഷം സസ്പെന്‍ഷനിലായിരുന്ന സച്ചിന് വാസയെ സര്‍വീസില്‍ തിരിച്ചെടുത്തത് സിങ്ങ് അധ്യക്ഷനായ കമ്മിറ്റിയാണ്. ക്രൈം ഇന്റലിജന്‍സ് യൂണിറ്റിന്‍്റെ ചുമതല സച്ചിന് നല്കിയതും ഇദ്ദേഹമാണ്.
സച്ചിന് മേലുദ്യോഗസ്ഥരെ മറികടന്ന് കമിഷണറായ പരംബിര്‍ സിങ്ങിന് നേരിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസുകളുടെ അന്വേഷണങ്ങള്‍ സിങ്ങ് സച്ചിനെയാണ് ഏല്പിച്ചിരുന്നത്. ഭീഷണി കേസിലും സ്കോര്‍പിയോയുടെ ഉടമ മന്‍സുഖ് ഹിരേന്‍ കൊലപാതക കേസിലും എന്‍.ഐ.എയുടെ നിരീക്ഷണത്തിലുള്ള മറ്റ് പോലീസ് ഉദ്യോഗസ്ഥരും പരംബീര്‍ സിങ്ങിന്‍്റെ വിശ്വസ്തരാണ്.