കിളിമാനൂര്‍ : കേന്ദ്ര പോലീസ് സേനാ ഉദ്യോഗസ്ഥന്‍ ജാര്‍ഖണ്ഡിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കിളിമാനൂര്‍ പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ മാവുവിള വീട്ടില്‍ ശ്രീധരന്‍ പിള്ളയുടെയും രാധാമണിയമ്മയുടെയും മകന്‍ രതീഷ് കുമാര്‍(44) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ശേഷം തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം 10 മണിയോടെ സംസ്കരിച്ചു.

ഞായറാഴ്ച രാവിലെയാണ് സംഭവം . ജോലിസ്ഥലത്ത് കുഴഞ്ഞുവീണ രതീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ഹവില്‍ദാര്‍ റാങ്കില്‍ ജോലി ചെയ്യുന്ന രതീഷ് 26 വര്‍ഷം മുന്‍പാണ് കേന്ദ്ര പോലീസ് സേനയില്‍ ചേര്‍ന്നത്. കഴിഞ്ഞമാസം 15 ദിവസത്തെ അവധിക്ക്‌ നാട്ടില്‍ വന്ന രതീഷ് കുമാര്‍ 24-നാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്