ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ മാതാവിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.മാധവി ആദക് (43) ആണ് കൊല്ലപ്പെട്ടത് .ഹൂഗ്ലി ജില്ലയിലെ ഗോഗാട്ട് നിയോജകമണ്ഡലത്തില്‍ ബിജെപി പ്രവര്ത്തകന് പീരുവിന്റെ മാതാവ് മര്‍ദ്ദനമേറ്റ് മരിച്ചത് .
ഗോഗാട്ടിലെ ബദന്ഗഞ്ചിലെ ഖുഷിഗഞ്ച് പ്രദേശത്തുള്ള തൃണമൂല്‍ പ്രവര്‍ത്തകരാണ് തിങ്കളാഴ്ച രാത്രിയോടെ ബിജെപി പ്രവര്‍ത്തകനായ പീരുവിനെ ആക്രമിക്കാന്‍ ശ്രമിച്ചത് . മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു മാധവി . എന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമത്തില്‍ നിന്ന് പിന്മാറാതെ മാധവിയേയും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.