തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക ്സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 10 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഇടിമിന്നൽ സജീവമാകാനുള്ള സാധ്യതയും കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ജനലും വാതിലും അടച്ചിടുകയും ചെയ്യണം. ലോഹവസ്തുക്കൾ തൊടുകയോ ടെലിഫോൺ ഉപയോഗിക്കുകയോ ചെയ്യരുത്. വീടിനകത്ത് കഴിയുന്നത്ര ചുമരിലോ തറയിലോ സ്പർശിക്കാതിരിക്കുക. വീടിന് പുറത്താണ് നിൽക്കുന്നതെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാവില്ല . അതിനാൽ മിന്നലേറ്റ ആളിനെ കൃത്രിമ ശ്വാസം കൊടുത്ത് രക്ഷിക്കണം എന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
സംസ്ഥാനത്ത് വിവധയിടങ്ങളിൽ ഇന്ന് ശക്തമായ മഴ അനുഭവപ്പെട്ടു. ഇടുക്കി പാലാ തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് കനത്ത മഴയുണ്ടായത്. പല ബൂത്തുകളിലും അവസാന സമയത്തെ പോളിംഗിനെയും ഇത് ബാധിച്ചു.