കണ്ണൂർ : അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകരുടെ അസഭ്യ വർഷം. അഴീക്കോട് മീൻകുന്ന് സ്‌കൂളിലെ പോളിംഗ് ബൂത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. സിപിഎം പ്രവർത്തകർ പരിഹസിച്ചതായും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ഷാജി പറഞ്ഞു.

വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പോളിംഗ് ബൂത്തിൽ നിന്നും പുറത്തുവന്നപ്പോഴാണ് ഷാജിയെ അസഭ്യം പറഞ്ഞത്. ചോദ്യം ചെയ്തപ്പോൾ പ്രവർത്തകർ കാറ് വളഞ്ഞെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഷാജി പറഞ്ഞു. പോലീസ് പ്രവർത്തകരെ പിടിച്ച് മാറ്റാൻ ശ്രമിച്ചില്ലെന്നും ഷാജി ആരോപിച്ചു.

പോളിംഗ് സ്‌റ്റേഷനിൽ എത്തിയപ്പോൾ മുതൽ ഷാജിയെ പ്രകോപിപ്പിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചിരുന്നു. ഇഞ്ചി കൃഷി എന്നു വിളിച്ച് പരിഹസിച്ചായിരുന്നു പ്രകോപനം