ചങ്ങനാശേരി: ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. അത് ജനഹിതം അനുസരിച്ച് ജനങ്ങൾ ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാവിലെ വാഴപ്പളളി സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വവും ജനാധിപത്യവും സാമൂഹ്യനീതിയും വിശ്വാസവും ഈ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുളളവർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. ജനങ്ങൾ അവർക്ക് സൈ്വര്യവും സമാധാനവും നൽകുന്ന ആളുകൾക്ക് വോട്ട് ചെയ്യും. സംസ്ഥാനത്ത് വിശ്വാസികളുടെ പ്രതിഷേധം നേരത്തെയുണ്ട് അതിൽ ഒരു മാറ്റവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു