കോട്ടയം: വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞു വീണു മരിച്ചു. ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെൻ്റ്. മർസിൽനാസ് ഗേൾസ് ഹൈസ്കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകോട്ട്  വീണത്. വീഴ്ച്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.