തിരുവനന്തപുരം: കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കാര്‍ കത്തിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പദ്ധതിയിട്ടത്. ഷിജു വര്‍ഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കാറില്‍ ഒരു ലിറ്റര്‍ കന്നാസുമായാണ് ഷിജു വര്‍ഗീസ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. വാഹനം കത്തിച്ചുകൊണ്ട് നാടകം നടത്താനായിരുന്നു നീക്കം. എന്നാല്‍ നീക്കം പോലീസ് പൊളിച്ചെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ആരോപണം പോലീസ് നിഷേധിച്ചു. ഷിജു കസ്റ്റഡിയില്‍ അല്ലെന്നും പോലീസ് അറിയിച്ചു. തന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഷിജു വര്‍ഗീസ് പരാതി നല്‍കിയിരുന്നു.