ലോ​സ് ആ​ഞ്ച​ല​സ്: പ്ര​ശ​സ്ത ഇ​ന്തോ- ക​നേ​ഡി​യ​ന്‍ ച​ല​ച്ചി​ത്ര​കാ​രി ദീ​പ മേ​ത്ത​യു​ടെ ‘ഫ​ണ്ണി ബോ​യ്’​യെ മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​ത്തി​നു​ള്ള ഓ​സ്ക​ര്‍ പു​ര​സ്കാ​ര​ത്തി​നാ​യി നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്ത് കാ​ന​ഡ. ശ്രീ​ല​ങ്ക​ന്‍-​ക​നേ​ഡി​യ​ന്‍ പൗ​ര​നാ​യ ശ്യാം ​സെ​ല്‍​വ​സു​ന്ദ​ര​ത്തി​ന്‍റെ ‘ഫ​ണ്ണി ബോ​യ്’ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ശ്യാ​മും ദീ​പ​യും ചേ​ര്‍​ന്നാ​ണ്. ന്യൂ​ന​പ​ക്ഷ ത​മി​ഴ​രും ശ്രീ​ല​ങ്ക​യി​ലെ ഭൂ​രി​പ​ക്ഷ സിം​ഹ​ള​രും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. 1970- 80 കാ​ല​ഘ​ട്ട​ത്തി​ലെ ശ്രീ​ല​ങ്ക​ന്‍ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ സെ​റ്റാ​ണ് ഫ​ണ്ണി ബോ​യി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് ത​യ്യാ​റാ​ക്കി​യി​രു​ന്ന​ത്.