കേരള നിയമസഭയിലേക്കുള്ള വോടെടുപ്പ് ആദ്യ മണിക്കൂര്‍ പിന്നിടുമ്ബോള്‍ നാലു ശതമാനത്തിലധികം പേര്‍ ബൂതിലെത്തി. ഗ്രാമപ്രദേശങ്ങളില്‍ ബൂതുകള്‍ക്കു മുന്നില്‍ നീണ്ടനിരയാണ് കാണുന്നത്. അതേസമയം, പല ബൂതുകളിലും വോടിങ് യന്ത്രം തകരാറിലായത് വോടെടുപ്പിനെ ബാധിച്ചിട്ടുണ്ട്.

മന്ത്രിമാരും രാഷ്ട്രീയ സമുദായ നേതാക്കളും സ്ഥാനാര്‍ഥികളും ആദ്യമേ എത്തി വോടുരേഖപ്പെടുത്തി. മന്ത്രി ഇ ചന്ദ്രശേഖരന്‍, മന്ത്രി ഇ പി ജയരാജന്‍, മന്ത്രി സി രവീന്ദ്രനാഥ്, മുഖ്യമന്ത്രി പിണറായി വിജയന്‍, എന്നിവര്‍ വോട് രേഖപ്പെടുത്തി. പാലായിലെ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്നികിലും കല്‍പ്പറ്റ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്‌കുമാര്‍ എസ് കെ എം ജെ സ്‌കൂളിലും കെ ബാബു തൃപ്പൂണിത്തുറയിലും വോട് രേഖപ്പെടുത്തി.

കുണ്ടറയില്‍ ഇ എം സി സി ഡയറക്ടര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് സ്ഥാനാര്‍ഥിയും മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. കാറില്‍ മണ്ണെണ്ണയുമായി ഷിജു വര്‍ഗീസ് വന്നത് കണ്ടെത്തി. ഷിജു പോലീസ് കസ്റ്റഡിയിലാണെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍ ഷിജു കസ്റ്റഡിയില്‍ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, കുണ്ടറ സ്ഥാനാര്‍ഥി ഷിജു വര്‍ഗീസ് തന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി.

ത്രികോണപ്പോരാട്ടം നടന്ന മൂന്നിടത്ത് പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു. തിരുവനന്തപുരത്തെ പോളിംഗില്‍ 2014നെക്കാള്‍ നാല് ശതമാനം വര്‍ദ്ധന. പത്തനംതിട്ടയില്‍ 8 ശതമാനത്തോളം പോളിംഗ് ഉയര്‍ന്നു. തൃശൂരില്‍ നാല് ശതമാനത്തോളം പോളിംഗ് കൂടി.

എറണാകുളം കളമശ്ശേരിയില്‍ 83-ാം ബൂതിലെ വോടിംഗ് യന്ത്രത്തില്‍ അധിക വോടുകള്‍ കണ്ടെത്തി. പോള്‍ ചെയ്തതിലും 43 വോടുകളാണ് അധികമായി കണ്ടെത്തിയത്. കളക്ടര്‍ സ്ഥലത്തെത്തി വോടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാന്‍ തീരുമാനിച്ചു. ഈ വോടിംഗ് യന്ത്രം എണ്ണണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും. ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് ഇതുവരെ 77.34% പോളിംഗ് രേഖപ്പെടുത്തി.