യുഎഇയിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഡോക്യുമെന്ററി മത്സര വിജയികൾക്ക് നടൻ മോഹൻലാൽ പുരസ്‌കാരങ്ങൾ  സമ്മാനിച്ചു. ‘പെരുമ്പാവൂർ പെരുമ’ എന്ന പ്രമേയത്തിൽ ചരിത്രം, പ്രകൃതിഭംഗി, പ്രമുഖ വ്യക്തികൾ എന്നിവ കോർത്തിണക്കിയായിരുന്നു മത്സരം. ആദ്യ 3 സ്ഥാനങ്ങൾ നേടിയ അർജുൻ അജിത്ത് ഒരു ലക്ഷം രൂപയുടെ സ്വർണ്ണവും, ജ്യുവൽ ബേബി 50,000 രൂപയുടെ  സ്വർണ്ണവും , ജഗദീഷ് ജെ. നായർ 25,000 രൂപയുടെ സ്വർണ്ണവും സമ്മാനമായി  ഏറ്റുവാങ്ങി. കൊച്ചിൻ നവോദയയിൽ നടന്ന ചടങ്ങിൽ ആന്റണി പെരുമ്പാവൂർ, മമ്മി സെഞ്ച്വറി, വിനു , സമദ് , എൽദോസ്, ഷിഹാബ് , ശരത്, ശ്രുതി , ജോർജ് തുടങ്ങിയവർ  പങ്കെടുത്തു.യുഎഇയിൽനിന്ന് അസോസിയേഷൻ പ്രസിഡന്റ് നസീർ പെരുമ്പാവൂർ, സെക്രട്ടറി സജോ ജോസഫ്, കൺവീനർ അപർണ സന്തോഷ്, ജോയിൻ സെക്രട്ടറി ജോമി ജോസഫ് എന്നിവരാണു വിജയികളെ പ്രഖ്യാപിച്ചത്.